ദേശീയപാതയില്‍ പള്ളിവാസല്‍ മൂലക്കടക്ക് സമീപം മണ്ണിടിച്ചില്‍
ദേശീയപാതയില്‍ പള്ളിവാസല്‍ മൂലക്കടക്ക് സമീപം മണ്ണിടിച്ചില്‍
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പള്ളിവാസല്‍ മൂലക്കടക്ക് സമീപം മണ്ണിടിച്ചില്‍. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഒരു ഭാഗത്ത് മണ്ണ് നീക്കുകയും മറുഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിച്ച് വീതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. ഇവിടെയാണ് മണ്ണിടിച്ചിലുണ്ടായത്. നിര്‍മാണത്തിലിരുന്ന സംരക്ഷണ ഭിത്തിയും തകര്‍ന്നു. നിര്‍മാണ തൊഴിലാളികളടക്കം ആളുകളും വാഹനങ്ങളും സംഭവ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. പ്രദേശത്ത് പക്ഷെ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുകയാണ്.ശക്തമായ മഴ പെയ്യുകയും ഭാരവാഹനങ്ങള്‍ നിരന്തരം കടന്നുപോകുകയും ചെയ്താല്‍ കൂടുതല്‍ മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇതുവഴി ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിട്ടുണ്ട്. പാതയോരം ഇനിയും ഇടിഞ്ഞാല്‍ മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണമായി ഇല്ലാതാകും. നാളുകള്‍ക്ക് മുമ്പ് കരടിപ്പാറ ഭാഗത്ത് മണ്ണിടിഞ്ഞ് സമാന സാഹചര്യം രൂപം കൊണ്ടിരുന്നു. ഏറെ ദിവസങ്ങള്‍ക്കുശേഷമാണ് സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ച് ഗതാഗതം സുഗമമാക്കിയത്.
What's Your Reaction?