ഓവര്‍ ടേക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ മര്‍ദിച്ച് 6 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഓവര്‍ ടേക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ മര്‍ദിച്ച് 6 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇടുക്കി: നെടുങ്കണ്ടത്ത് ഓവര്‍ ടേക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ബസ് ജീവനക്കാരെ മര്‍ദിച്ച ആറ് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുണ്ടിയെരുമ തേക്കിന്‍കൂട്ടത്തില്‍ അബ്ദുള്‍ വാഹിദ്, നെടുങ്കണ്ടം തച്ചേട്ടുപറമ്പില്‍ ട്രോണി ജയിംസ്, കോമ്പയാര്‍ കോയിപ്പുറത്ത് വിജീഷ് വിജയന്‍, നെടുങ്കണ്ടം കുമ്പളാപ്പള്ളിയില്‍ ശരത് ഹരിഹരന്‍, കല്ലാര്‍ ബ്ലോക്ക് നമ്പര്‍ 70ല്‍ കിഷോര്‍ രാജ്, നെടുങ്കണ്ടം ഇത്തിക്കല്‍ ഹാലിത്ത് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കൈലാസം- മാവടി- നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആശ്രയ ബസിന്റെ ഡ്രൈവര്‍ രണ്‍ജിഷ്, കണ്ടക്ടര്‍ മോന്‍സ് എന്നിവരെയാണ് ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കല്‍ക്കൂന്തല്‍ ഭാഗത്തുവച്ച് ബസ് കാറിനെ മറികടന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബസ് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രതികള്‍ അസഭ്യം പറഞ്ഞ് രണ്‍ജിഷിനെ മര്‍ദിക്കുകയും കണ്ണില്‍ ഇടിക്കുകയും ചെയ്തു. മറ്റ് പ്രതികള്‍ ചേര്‍ന്ന് അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്. മര്‍ദനം തടയാനെത്തിയ മോന്‍സിനെ പ്രതികള്‍ തടഞ്ഞുവച്ച് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു .സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുങ്കണ്ടത്തുനിന്ന് മാവടിയിലേക്കുള്ള ഏക ബസ് സര്‍വീസാണിത്. അറസ്റ്റിലായവരെയും വാഹനവും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
What's Your Reaction?