സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
ഇടുക്കി: കേരള സ്റ്റേറ്റ് ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂളില്‍ സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം ഒന്നാം സ്ഥാനവും ആലപ്പുഴ രണ്ടാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം ഒന്നാം സ്ഥാനവും പാലക്കാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ത്രോബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള ത്രോബോള്‍ അസോസിയേഷന്‍, ഇടുക്കി ജില്ലാ ത്രോബോള്‍ അസോസിയേഷന്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം വിപിന്‍ സി അഗസ്റ്റിന്‍ സമ്മാനദാനം നിര്‍വഹിച്ചു . രാജാക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലംഗം ഉഷകുമാരി മോഹന്‍കുമാര്‍, പഞ്ചായത്തംഗം ജോഷി കന്യക്കുഴില്‍, സിബി കൊച്ചുവള്ളാട്ട്, ബാദൂരി മനോജ്, സുനില്‍കുമാര്‍, സാം, ദേശീയ ഫെഡറേഷന്‍ മുന്‍ കമ്മിറ്റിയംഗം ഷാഹുല്‍ ഹമിത്, ത്രോബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ മെമ്പര്‍ കെ പ്രദീപ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?