മുരിക്കാശേരിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു
മുരിക്കാശേരിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു
ഇടുക്കി: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്ത നിലയില്‍. മുരിക്കാശേരി തോട്ടപ്പള്ളി ജോര്‍ജിന്റെ ആടുകളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. പുലര്‍ച്ചെ 6 ഓടെ ജോര്‍ജ് കൂട്ടിലെത്തിയപ്പോഴാണ് ആടുകളെ ചത്ത നിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും റവന്യു ജീവനക്കാരും വെറ്റിനറി അധികൃതരും സ്ഥലത്തെത്തി. ആറ് മാസം മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷമേ ആക്രമിച്ച ജീവിയേകുറിച്ച് അറിയാന്‍ കഴിയു. കര്‍ഷകന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.രതീഷ് പറഞ്ഞു. സമീപവാസിയുടെ ആടിനേയും കഴിഞ്ഞ രാത്രി അജ്ഞാത ജീവി ആക്രമിച്ചിരുന്നു.
What's Your Reaction?

