യൂത്ത് കോണ്‍ഗ്രസ് ന്യൂസ് പേപ്പര്‍ ചലഞ്ച്: ഇടുക്കി മണ്ഡലതല ഉദ്ഘാടനം
യൂത്ത് കോണ്‍ഗ്രസ് ന്യൂസ് പേപ്പര്‍ ചലഞ്ച്: ഇടുക്കി മണ്ഡലതല ഉദ്ഘാടനം

ഇടുക്കി: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ന്യൂസ് പേപ്പര്‍ ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്. ന്യൂസ് പേപ്പര്‍ ചലഞ്ചിന്റെ ഇടുക്കി നിയോജക മണ്ഡലതല ഉദ്ഘാടനം ഡിസിസി ജനറല്‍ സെക്രട്ടറി വിജയകുമാര്‍ മറ്റക്കര നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോബിന്‍ ഐമനത്ത് മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടക്കേലിന്റെ കയ്യില്‍ നിന്നും നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ മണ്ണാംഞ്ചേരി ന്യൂസ് പേപ്പറുകള്‍ ഏറ്റുവാങ്ങി. യൂത്ത് കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് നിതിന്‍ ജോയ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, വിനോദ് ജോസഫ്, ഐപ്പ് അറുക്കാക്കല്‍ , ബിജു വടക്കേക്കര, അനില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സാബു പള്ളിത്താഴെ, ജയേഷ് സി എസ്, അനല്‍ സെബാസ്റ്റ്യന്‍, ആല്‍ബിറ്റ് റെന്നി, റോബിന്‍ സ്‌കറിയ, അമല്‍, ഷെബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






