ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനം

ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനം

Sep 27, 2026 - 15:42
 0
ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനം
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍(സിഐടിയു) വാര്‍ഷിക സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ശാന്തന്‍പാറയില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. അധികാരത്തിലെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കപടത സാധാരണക്കാര്‍ക്ക് ബോധ്യമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇഎസ്എ, മനുഷ്യ-വന്യജീവി സംഘര്‍ഷം എന്നീ വിഷയങ്ങളില്‍ കര്‍ഷകരെ വഞ്ചിച്ചു. മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പോലും ക്ഷുഭിതനാകുന്നു. കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി ജനതയേയും ബാധിക്കുന്ന ഇഎസ്എ വിഷയത്തില്‍ ബോധ്യപ്പെടുന്ന മറുപടി നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവിടാനും തയാറായിട്ടില്ല. ഇതില്‍ എന്തെങ്കിലും ചതിയുണ്ടെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. വനാതിര്‍ത്തികളില്‍ നാട്ടുകാര്‍ തീര്‍ത്ത വേലികള്‍ പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയത് മുഖ്യമന്ത്രി ജില്ലയിലെത്തിയ സമയത്താണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമല്ലെന്നതിന് തെളിവാണിതെന്നും കെ കെ ജയചന്ദ്രന്‍ പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി ശാന്തന്‍പാറ ടൗണിലേക്ക് പ്രകടനവും നടന്നു. യൂണിയന്‍ പ്രസിഡന്റ് വി എന്‍ മോഹനന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. വി എന്‍ മോഹനന്‍ പ്രസിഡന്റായും എന്‍ പി സുനില്‍കുമാര്‍ ജനറല്‍ സെക്രട്ടറിയായും എം എം മണി ട്രഷററുമായ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പൂപ്പാറയില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow