പാര്‍ത്തീനിയം ചെടികള്‍ വെട്ടിനശിപ്പിക്കണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികള്‍
പാര്‍ത്തീനിയം ചെടികള്‍ വെട്ടിനശിപ്പിക്കണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികള്‍

ഇടുക്കി: തോട്ടം മേഖലകളിലെ എസ്റ്റേറ്റ് ലയങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തഴച്ചുവളരുന്ന പാര്‍ത്തീനിയം ചെടി വെട്ടിനശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാര്‍ത്തീനിയത്തില്‍ അടങ്ങിയിരിക്കുന്ന പാര്‍ത്തെനിന്‍ അലര്‍ജ്ജി, ത്വക്ക് രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളുള്ളവര്‍ക്ക് പാര്‍ത്തീനിയത്തിന്റെ പൂമ്പൊടിയുള്ള വായു ശ്വസിക്കുന്നത് തുടര്‍ച്ചയായ തുമ്മല്‍, മൂക്കടപ്പ്, കണ്ണില്‍ നിന്നും വെള്ളം വരിക എന്നി പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എല്ലാ വര്‍ഷങ്ങളിലും ഇത്തരം ചെടികള്‍ എസ്റ്റേറ്റ് അധികൃതര്‍ വെട്ടിനശിപ്പിക്കാറുണ്ട്. എന്നാല്‍ വേനല്‍ കടുത്തതോടെ ചെടികളിലെ പൂവുകള്‍ ഉണങ്ങി കാറ്റില്‍ പറക്കുന്ന സ്ഥിതിയുണ്ടായിട്ടും പല സ്ഥലങ്ങളിലും ഇവ വെട്ടിനശിപ്പിച്ചിട്ടില്ലായെന്നാണ് ഉയരുന്ന പരാതി. ജനങ്ങളുടെ സുരക്ഷയ്ക്കായി ഈ വിഷയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടെ ഇടപെടല്‍ ഉണ്ടാവണമെന്നാണ് തൊഴിലാളികളുടെ ആവശ്യം .
What's Your Reaction?






