ഉപ്പുതറ-കൊച്ചീറ്റക്കാനം-കരിമ്പനാല്‍ പടി റോഡ് തകര്‍ന്നു: നാട്ടുകാര്‍ക്ക് യാത്രാക്ലേശം
ഉപ്പുതറ-കൊച്ചീറ്റക്കാനം-കരിമ്പനാല്‍ പടി റോഡ് തകര്‍ന്നു: നാട്ടുകാര്‍ക്ക് യാത്രാക്ലേശം

ഇടുക്കി: റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ ഉപ്പുതറ-കൊച്ചീറ്റക്കാനം-കരിമ്പനാല്‍ പടി റോഡിന്റെ നവീകരണം വൈകുന്നു. റോഡ് പൂര്‍ണമായി തകര്‍ന്നതോടെ ഗതാഗതം ദുഷ്‌കരമായി. 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 2വര്‍ഷം മുമ്പ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ലെന്ന് പഞ്ചായത്തംഗം ജെയിംസ് തേക്കൊമ്പേല്‍ കുറ്റപ്പെടുത്തി.
നിരവധി പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. കലുങ്ക് ഉള്‍പ്പെടെ നിര്‍മിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. വിവിധ വകുപ്പുകള്‍ പ്രാഥമിക പരിശോധന നടത്തി മടങ്ങിയതല്ലാതെ തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
റോഡ് ഗതാഗതയോഗ്യമല്ലാതായയോടെ പ്രദേശവാസികള്‍ യാത്രാക്ലേശത്തിലാണ്.
What's Your Reaction?






