വെള്ളത്തൂവലില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയായിട്ടും വെള്ളമില്ലെന്ന് നാട്ടുകാര്‍
വെള്ളത്തൂവലില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയായിട്ടും വെള്ളമില്ലെന്ന് നാട്ടുകാര്‍

ഇടുക്കി: വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീയായിട്ടും വെള്ളമെത്തിയിട്ടില്ലെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. വേനല്‍ കനത്തതോടെ വെള്ളത്തൂവല്‍, ശല്യാംപാറ, പൂത്തലനിരപ്പ് മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. മാസങ്ങള്‍ക്ക് മുമ്പ് പലയിടത്തും പ്രധാനപൈപ്പുകളും വീടുകളിലേക്കുള്ള സപ്ലൈ പൈപ്പുകളും സ്ഥാപിച്ചിരുന്നു. ചിലയിടങ്ങളില്‍ വെള്ളമെത്തി തുടങ്ങിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ പദ്ധതിക്കായി പൈപ്പുകളടക്കം സ്ഥാപിക്കേണ്ടതുണ്ട്. പദ്ധതി പൂര്‍ത്തീകരണം വേഗത്തിലാക്കി പഞ്ചായത്തില്‍ എല്ലായിടങ്ങളിലും ഒരുപോലെ കുടിവെള്ളമെത്താന്‍ സാഹചര്യമൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






