ജോണ്‍സന്റെ കടയിലെ പൈനാപ്പിളും ചോളവും പടയപ്പയ്ക്ക് പ്രിയം: ആറാംതവണയും കട തകര്‍ത്തു
ജോണ്‍സന്റെ കടയിലെ പൈനാപ്പിളും ചോളവും പടയപ്പയ്ക്ക് പ്രിയം: ആറാംതവണയും കട തകര്‍ത്തു

ഇടുക്കി:ജോണ്‍സന്റെ കടയിലെ പൈനാപ്പിളിനോട് അഗാധമായ പ്രണയമാണ് കാട്ടാന പടയപ്പയ്ക്ക്. എവിടെയൊക്കെ കൊണ്ടുപോയി ഒളിപ്പിച്ചാലും പടയപ്പ ഇത് കണ്ടെത്തും. മാട്ടുപ്പെട്ടി നെറ്റിമേട് സ്വദേശി ജോണ്‍സന്റെ പഴവര്‍ഗ വില്‍പ്പനകേന്ദ്രം ആറാം തവണയാണ് തല്ലിത്തകര്‍ക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പടയപ്പ വരുന്നത് കണ്ട് ജോണ്‍സന്‍ കടയിലുണ്ടായിരുന്ന ചോളവും പൈനാപ്പിളും സമീപത്തെ കലുങ്കിനടിയില്‍ ഒളിപ്പിച്ചെങ്കിലും പടയപ്പ തപ്പിപ്പിടിച്ച് ഭക്ഷിച്ചു. ഒരു മണിക്കൂറാണ് ഗതാഗതം തടസപ്പെടുത്തിയത്. പടയപ്പയുടെ പ്രിയ ഭക്ഷണങ്ങളായ ചോളവും പൈനാപ്പിളും ജോണ്‍സന്റെ കടയില്‍ സുലഭമായുണ്ട്. രണ്ടുവര്‍ഷത്തിനിടെയാണ് ആറുതവണയും കട തകര്‍ത്ത് പഴങ്ങള്‍ ഭക്ഷിച്ചത്. മാട്ടുപ്പെട്ടി ഡാമിനു സമീപം ഇറങ്ങിയ പടയപ്പ ഇത്തവണ രണ്ട് വഴിയോര കടകള്‍ നശിപ്പിച്ചു. മാട്ടുപ്പെട്ടി നെറ്റിമേട് സ്വദേശി സെല്‍വത്തിന്റെ പടുതകെട്ടിയ കടയും നശിപ്പിച്ചു.
What's Your Reaction?






