വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ രാജശേഖരന്‍ സി വിദ്യാരംഗം കലാ സാഹിത്യ വേദിയും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം പ്രമുഖ നോവലിസ്റ്റ് പുഷ്പമ്മയും ചെയ്തു. സുവര്‍ണ്ണ ജൂബിലി നിറവിലെത്തി നില്‍കുന്ന സ്‌കൂളിന്റെ ഈ അധ്യയന വര്‍ഷത്തെ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന പദ്ധതികളായ നല്ല മലയാളം-നല്ല കേരളം, നോവല്‍ ഹോപ്പ്, നോവല്‍ വേള്‍ഡ്, കാപ്പ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ മാനേജര്‍ മോണ്‍. അബ്രഹാം പുറയാറ്റ് അദ്ധ്യക്ഷനായി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബീനാ സിബി, പ്രശാന്ത് രാജു, പിടിഎ പ്രസിഡന്റ് ജയിംസ് വര്‍ഗീസ്, എംപിടിഎ പ്രസിഡന്റ് ജിന്‍സി മോള്‍ ടിഎച്ച്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയി, റാണി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






