ദേശീയപാത നിര്‍മാണ പ്രതിസന്ധി: തുടര്‍ പ്രക്ഷോഭത്തിന് ദേശീയപാത സംരക്ഷണ സമിതി: ജനുവരി 8ന് അടിമാലിയില്‍ കണ്‍വന്‍ഷന്‍

ദേശീയപാത നിര്‍മാണ പ്രതിസന്ധി: തുടര്‍ പ്രക്ഷോഭത്തിന് ദേശീയപാത സംരക്ഷണ സമിതി: ജനുവരി 8ന് അടിമാലിയില്‍ കണ്‍വന്‍ഷന്‍

Dec 26, 2025 - 14:17
Dec 26, 2025 - 14:36
 0
ദേശീയപാത നിര്‍മാണ പ്രതിസന്ധി: തുടര്‍ പ്രക്ഷോഭത്തിന് ദേശീയപാത സംരക്ഷണ സമിതി: ജനുവരി 8ന് അടിമാലിയില്‍ കണ്‍വന്‍ഷന്‍
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ നിര്‍മാണത്തിലുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതി തുടര്‍ പ്രക്ഷോഭത്തിലേക്ക്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജനുവരി 8ന് അടിമാലിയില്‍ കണ്‍വന്‍ഷന്‍ നടത്തും. നിര്‍മാണത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് സമിതി ആരോപിച്ചു.
വാളറ മുതല്‍ നേര്യമംഗലം വരെയുള്ള ഭാഗത്തെ നിര്‍മാണം നിലച്ചിട്ട് മാസങ്ങളായി. പാതയുടെ വശങ്ങളില്‍നിന്ന് മണ്ണ് നീക്കുകയും ഓടകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ജോലികള്‍ തടസപ്പെട്ടത്.
വിഷയത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് സമിതിയുടെ ആക്ഷേപം. പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതുവരെ തുടര്‍സമരം നടത്താനാണ് തീരുമാനം. വിഷയത്തില്‍ സമിതിയുടെ നിലപാടിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരുമായി കൈകോര്‍ക്കുമെന്നും ഭാരവാഹികളായ പി എം ബേബി, റസാഖ് ചൂരവേലില്‍, കെ കെ രാജന്‍ എന്നിവര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow