ശബരിമല സ്വര്‍ണപ്പാളി വിവാദം: കോണ്‍ഗ്രസ് ചേലച്ചുവട്ടില്‍ പ്രതിഷേധ ജ്വല തെളിച്ചു
ശബരിമല സ്വര്‍ണപ്പാളി വിവാദം: കോണ്‍ഗ്രസ് ചേലച്ചുവട്ടില്‍ പ്രതിഷേധ ജ്വല തെളിച്ചു

ഇടുക്കി: ശബരിമല ശ്രീകോവിലിലെ ദ്വാരകപാലക ശില്‍പ്പത്തിന്റെ പാളികള്‍ ഇളക്കിക്കൊണ്ടുപോയ സംഭവത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കുറ്റക്കാരാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വല തെളിച്ചു. ചേലച്ചുവട്ടില്‍ കെപിസിസി അംഗം എ പി ഉസ്മാന്‍ ഉദ്ഘാടനംചെയ്തു. വോട്ട് ചോരിക്കെതിരെ സിഗ്‌നേച്ചര്‍ ക്യാമ്പയിനും നടത്തി. മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോര്‍ജ്, പി ഡി ശോശാമ്മ, പി കെ മോഹന്‍ദാസ്, ബിനോയി വര്‍ക്കി, സാന്ദ്രാമോള്‍ ജിന്നി, സോയിമോന്‍ സണ്ണി, ഐസണ്‍ജിത്ത്, ടോമി താണോലി, അപ്പുക്കുട്ടന്‍ മാടവന, നാരായണന്‍ കുന്നിനിയില്‍ എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






