കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു
കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു
ഇടുക്കി: കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. മേഖലയിലെ 400 ഗുണഭോക്താക്കള്‍ക്ക് ഇനിമുതല്‍ ശുദ്ധജലം ലഭിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച 19 ലക്ഷം രൂപ ചെലവഴിച്ചാണ് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചത്. 3 പതിറ്റാണ്ടിലേറെ പഴക്കമുള്ള പദ്ധതിയാണിത്. കുഴല്‍ക്കിണറില്‍നിന്ന് പമ്പ് ചെയ്തിരുന്ന വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഗുണഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്, കൗണ്‍സിലര്‍ ധന്യ അനില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മന്ത്രി തുക അനുവദിക്കുകയായിരുന്നു. ചേമ്പലയില്‍ സോജന്‍, വരിക്കപ്ലാക്കല്‍ രമേശ് എന്നിവര്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി. നേരത്തെ 300 കുടുംബങ്ങളായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം 100 പേര്‍ക്കുകൂടി കണക്ഷന്‍ നല്‍കി.
What's Your Reaction?

