കട്ടപ്പന പവിത്ര അഗ്രോ വെയര്‍ഹൗസ് 10ന് പ്രവര്‍ത്തനമാരംഭിക്കും
കട്ടപ്പന പവിത്ര അഗ്രോ വെയര്‍ഹൗസ് 10ന് പ്രവര്‍ത്തനമാരംഭിക്കും
ഇടുക്കി: കട്ടപ്പന പവിത്ര ഗ്രൂപ്പിന്റെ പുതിയ സംരംഭമായ അഗ്രോ വെയര്‍ഹൗസ് 10ന് തുറക്കും. രാവിലെ 10.30ന് എസി വിഭാഗം മന്ത്രി റോഷി അഗസ്റ്റിനും നോണ്‍ എസി വിഭാഗം ഡീന്‍ കുര്യാക്കോസ് എംപിയും ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയാകും. ക്രോപ് ലോണ്‍ വിതരണോദ്ഘാടനം കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് നിര്‍വഹിക്കും. പുളിയന്‍മല റോഡിലെ പവിത്ര ബില്‍ഡിങ്ങില്‍ തുറക്കുന്ന വെയര്‍ഹൗസില്‍ ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ മലഞ്ചരക്ക് ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാം. 50 ടണ്‍ സംഭരണശേഷിയുണ്ട്. ഉല്‍പ്പന്നത്തിന്റെ 60 ശതമാനം വരെ വായ്പയായി നല്‍കും. എസി വിഭാഗത്തില്‍ 100 രൂപയും നോണ്‍ എസി വിഭാഗത്തില്‍ 80 രൂപയുമാണ് നിരക്ക്. ഉല്‍പ്പന്നത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍, കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയിച്ചന്‍ കണ്ണമുണ്ടയില്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എംഡിമാരായ സാം കുര്യന്‍, കെ സി ജോസ്, സിഇഒ എം എം ജോസഫ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജോസ് കുര്യാക്കോസ്, ബാബു ജി, ജെബിന്‍ ജോസ്, ജോസഫ് ജോണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

