യുഡിഎഫ് സ്ഥാനാര്‍ഥിക്കുനേരെ പാഞ്ഞടുത്ത് കാട്ടാന
യുഡിഎഫ് സ്ഥാനാര്‍ഥിക്കുനേരെ പാഞ്ഞടുത്ത് കാട്ടാന
ഇടുക്കി: പ്രചാരണം കഴിഞ്ഞ് മടങ്ങവെ ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി നെല്‍സണ്‍ സഞ്ചരിച്ച വാഹനത്തിനുനേരെ കാട്ടാന പാഞ്ഞടുത്തു. സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും കഷ്ടിച്ച് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്നാര്‍ നല്ലതണ്ണി കല്ലാര്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രചാരണത്തിനുശേഷം മടങ്ങവെ ഇവര്‍ സഞ്ചരിച്ച ജീപ്പിനുനേരെ ഒറ്റയാന്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ വാഹനം ഏറെ ദൂരം പിന്നോട്ടേയ്ക്ക് ഓടിച്ച് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഒരുവാഹനം മാത്രം കടന്നുപോകാന്‍ വീതിയിലൂടെ പാതയിലൂടെയാണ് വാഹനം പിന്നോട്ടെടുത്തത്. പിന്നീട് ആന പിന്‍വാങ്ങിയ ശേഷം മൂന്നാറിലേക്ക് പോയി.
What's Your Reaction?