കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെയും ക്യാമ്പസ് ലിയോ ക്ലബ്ബുകളുടെയും ഉദ്ഘാടനം 11ന്
കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെയും ക്യാമ്പസ് ലിയോ ക്ലബ്ബുകളുടെയും ഉദ്ഘാടനം 11ന്
ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെയും ക്യാമ്പസ് ലിയോ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ആദരിക്കല്‍ ചടങ്ങും 11ന് നടക്കും. രാവിലെ 10.30ന് കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ജില്ലയിലെ ആദ്യ ക്യാമ്പസ് ലിയോ ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ ബി ഷൈന്‍കുമാര്‍ നിര്‍വഹിക്കും. 100 വിദ്യാര്‍ഥികള്‍ ക്ലബ്ബില്‍ അംഗങ്ങളാകും. തുടര്‍ന്ന് ലഹരിവിരുദ്ധ, മാനസികാരോഗ്യ ബോധവല്‍ക്കരണവും മാജിക് ഷോയും നടക്കും. ഉച്ചയ്ക്ക് 1.15ന് കട്ടപ്പന ഓസാനം സ്‌കൂളില്‍ 87 കുട്ടികളുടെ ക്ലബ്ബും ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് 7ന് ലയണ്‍സ് കട്ടപ്പന ക്ലബ് ഹാളില്‍ ട്രൈബല്‍ വെല്‍ഫെയറിന്റെ ഭാഗമായി കോവില്‍മല രാജാവ് രാമന്‍ രാജമന്നാനെ ആദരിക്കും. കായിക പരിശീലനത്തിനുള്ള ഉപകരണങ്ങള്‍ വിതരണംചെയ്യും. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്വര്‍ണ മെഡല്‍ ജേതാവ് ദേവപ്രിയ ഷൈബു, പരിശീലകന്‍ ടിബിന്‍ ജോസഫ് എന്നിവരെ അനുമോദിക്കും.
16ന് രാവിലെ 8 മുതല്‍ കോഴിമല സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ക്യാബിനറ്റ് സെക്രട്ടറി സജി ചമേലി, ക്യാബിനറ്റ് ട്രഷറര്‍ വര്‍ഗീസ് ജോസഫ്, ചീഫ് പിആര്‍ഒ ജോര്‍ജ് തോമസ്, ഡിസ്ട്രിക്ട് പ്രോഗ്രാം സെക്രട്ടറിമാരായ വിനീത നിബു, ജോണ്‍ മാമ്പള്ളി, എം പി ജോര്‍ജ്, കെ പി വിനോദ് വരുണ്‍, അശോക് മേനോന്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജബിന്‍ ജോസ്, ജോസഫ് ജോണി, എം എം ജോസഫ്, കെ ശശിധരന്‍, അമല്‍ മാത്യു, സന്തോഷ് ചാളനാട്, കെ സി ജോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

