അണക്കരയില്‍ ലഹരിക്കെതിരെ പുഷ് അപ്പ് ചലഞ്ച് നടത്തി
അണക്കരയില്‍ ലഹരിക്കെതിരെ പുഷ് അപ്പ് ചലഞ്ച് നടത്തി
ഇടുക്കി: ലഹരിക്കെതിരെ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി ജെസിഐ തേക്കടി സഹ്യാദ്രി പുഷ് അപ്പ് ചലഞ്ച് നടത്തി. അണക്കര ടൗണില്‍ വണ്ടന്‍മേട് എസ്‌ഐ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 30ലേറെ യുവജനങ്ങള്‍ പങ്കെടുത്തു. കുട്ടികളും അതിഥി തൊഴിലാളികള്‍ അടക്കമുള്ളവരും ആവേശപൂര്‍വമാണ് മത്സരത്തില്‍ പങ്കാളികളായത്. ചലഞ്ചില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ്, ജെസിഐ ദേശീയ വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് ഭട്‌നാകര്‍, സോണ്‍ പ്രസിഡന്റ് എസ്വിന്‍ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. സോവിന്‍ ആക്കിലേട്ട്, ഡോ. പ്രിന്‍സ് ഫ്രാങ്കോ, ജോണ്‍ ജെ, ജോബിന്‍സ് പാനോസ്, ജിനു അരീക്കല്‍, ശ്രീജേഷ് എം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?