തങ്കമണിയില്‍ നല്ല ഭക്ഷണ വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
തങ്കമണിയില്‍ നല്ല ഭക്ഷണ വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നല്ല ഭക്ഷണ വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. തങ്കമണി സെന്‍ട്രല്‍ ജങ്ഷനില്‍ ആരംഭിച്ച കേന്ദ്രം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ ആദ്യ വില്‍പന നടത്തി. ബാങ്ക് പ്രസിഡന്റ് സൈബിച്ചന്‍ കരിമ്പന്‍മാക്കല്‍ അധ്യക്ഷനായി. കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളും സഹ്യയുടെ ഉല്‍പന്നങ്ങളുമാണ് ഇവിടെ വില്‍ക്കുന്നത്. ഓണത്തോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ച വിപണന കേന്ദ്രത്തില്‍ വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ എസ് മോഹനന്‍ സംസാരിച്ചു.
What's Your Reaction?






