കട്ടപ്പന കല്ലുകുന്നില്‍ തിരുവോണ നാളില്‍ വിപുലമായ ഓണാഘോഷം: കലാകായിക മത്സരങ്ങളും വടംവലിയും നൃത്തനിശയും
കട്ടപ്പന കല്ലുകുന്നില്‍ തിരുവോണ നാളില്‍ വിപുലമായ ഓണാഘോഷം: കലാകായിക മത്സരങ്ങളും വടംവലിയും നൃത്തനിശയും

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് പൗരാവലി തിരുവോണനാളില്‍ 'ഓണോത്സവ് 2025' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ കല്ലുകുന്ന് ടോപ്പില്‍ ഓണാഘോഷം നടത്തും. രാവിലെ 9ന് നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ വൈസ് ചെയര്‍മാന്‍ സജോ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. 9.30ന് കൂട്ടയോട്ടം. വിജയികള്‍ക്ക് യഥാക്രമം 500, 300, 200 രൂപ സമ്മാനമായി നല്‍കും. 10 മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാകായിക മത്സരങ്ങള്‍. വൈകിട്ട് 5ന് പ്രമുഖ ടീമുകള്‍ മത്സരിക്കുന്ന വടംവലി. വിജയികള്‍ക്ക് യഥാക്രമം 5000,3000,2000,1000 രൂപ സമ്മാനം നല്‍കും. വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനം നാടക ചലച്ചിത്ര നടന്‍ ജി കെ പന്നാംകുഴി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ രാജേഷ് പി ജി അധ്യക്ഷനാകും. ടെലിവിഷന്‍ അവതാരകന്‍ ആര്‍ജെ ശംഭു വിശിഷ്ടാതിഥിയാകും. ഡോ. ഫൈസല്‍ മുഹമ്മദ് ഓണസന്ദേശം നല്‍കും. യുവ എഴുത്തുകാരന്‍ സബിന്‍ ശശിയെ അനുമോദിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കും. നഗരസഭ കൗണ്‍സിലര്‍മാരായ ധന്യ അനില്‍, സിജോമോന്‍ ജോസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് ചിദംബരം സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തനിശ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ രാജേഷ് പി ജി, കണ്‍വീനര്‍ ഷെഫീഖ് കരീം, കോ ഓര്‍ഡിനേറ്റര്‍ രതീസ് സി ടി, രക്ഷാധികാരികളായ ജി രാജേന്ദ്രക്കുറുപ്പ്, സെലിംരാജ് എന്നിവര്‍ അറിയിച്ചു.
What's Your Reaction?






