കട്ടപ്പന ചാവറ പി.എസ്.സി കോച്ചിങ് സെന്ററില്‍ ഓണം ആഘോഷിച്ചു
കട്ടപ്പന ചാവറ പി.എസ്.സി കോച്ചിങ് സെന്ററില്‍ ഓണം ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന ചാവറ റ പി.എസ്.സി കോച്ചിങ് ആന്‍ഡ് ട്യൂഷന്‍ സെന്ററില്‍ ഓണാഘോഷവും വെബ് ആപ്പ് ലോഞ്ചിങ്ങും റാങ്ക് ജേതാക്കളെ അനുമോദിക്കലും നടത്തി. സംഗമം 2025 നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. പിഎസ്സി ഉദ്യാഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമായ അനുദിന പത്ര വാര്‍ത്തകള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് ചാവറ പിഎസ്സി സെന്റര്‍ നിര്‍മിച്ച ചാവറ പിസ്സി.കോം എന്ന ഗവ. കോളേജ് അസി. പ്രൊഫസര്‍ ജോബിന്‍ സഹദേവന്‍ ലോഞ്ച് ചെയ്തു. റാങ്ക് ജേതാക്കളെ ഫാ. ജോസ് വലിയമറ്റം അനുമോദിച്ചു. പ്രിന്‍സിപ്പല്‍ തോമസ് ചാക്കോ, സുബിസി ജോസഫ്, ബെന്നി തോമസ്, എലിസബത്ത് തോമസ്, സലോമി ബിനോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






