വണ്ടിപ്പെരിയാര്‍ പഴയപാലം സംരക്ഷിക്കണമെന്ന് ബിജെപി 

വണ്ടിപ്പെരിയാര്‍ പഴയപാലം സംരക്ഷിക്കണമെന്ന് ബിജെപി 

Oct 19, 2026 - 12:16
 0
വണ്ടിപ്പെരിയാര്‍ പഴയപാലം സംരക്ഷിക്കണമെന്ന് ബിജെപി 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഴയപാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കണമെന്ന് ബിജെപി. കാടുകള്‍ പടര്‍ന്നുകയറിയ പാലത്തില്‍ വാഹന, കാല്‍നട യാത്രികരുടെ സുരക്ഷയ്ക്കായി ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണം നടത്തുകയും തകര്‍ന്ന കൈവരികള്‍ മുള ഉപയോഗിച്ച് താല്‍ക്കാലികമായി പുനര്‍നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാലത്തിന്റെ തൂണുകളില്‍ ആല്‍ ഇനത്തില്‍ ഉള്‍പ്പെടുന്ന വൃക്ഷങ്ങള്‍ വളരുന്നതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും ഇവ ശാശ്വതമായി നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ ദേശീയപാത അതോറിറ്റിയും പഞ്ചായത്തും സ്വീകരിക്കണമെന്നും വണ്ടിപ്പെരിയാര്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ജോണി ഇടപ്പാടി പറഞ്ഞു. പാലം സംരക്ഷിക്കുന്നതിനൊപ്പം ഇതിന്റെ സമീപം ഒരുഫോട്ടോ ഹഡ് നിര്‍മിച്ച് സഞ്ചാരികള്‍ക്ക് ഫോട്ടോയും വീഡിയോയും പകര്‍ത്താനുള്ള സൗകര്യവും ചെയ്തുനല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow