വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പച്ചക്കറിത്തോട്ടത്തിലെ തൊഴിലാളികള്‍ക്ക് അവധിയില്ല: ഐക്യ ട്രേഡ് യൂണിയന്‍ ധര്‍ണ നടത്തി
വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പച്ചക്കറിത്തോട്ടത്തിലെ തൊഴിലാളികള്‍ക്ക് അവധിയില്ല: ഐക്യ ട്രേഡ് യൂണിയന്‍ ധര്‍ണ നടത്തി
ഇടുക്കി: നവരാത്രി ആഘോഷത്തിന് സംസ്ഥാന വ്യാപകമായി അവധി പ്രഖ്യാപിച്ചിട്ടും വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പച്ചക്കറിത്തോട്ടത്തിലെ തൊഴിലാളികള്‍ക്ക് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂണിയന്‍ 62-ാം മൈലില്‍ ധര്‍ണ നടത്തി. പൊതുഅവധി, നിയന്ത്രിത അവധികള്‍, പ്രാദേശിക അവധികള്‍ എന്നിവയില്‍ പച്ചക്കറിത്തോട്ടം തൊഴിലാളികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് സമരം. തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ഹാജര്‍ രേഖപ്പെടുത്തി തിരികെ ജോലിയില്‍ പ്രവേശിക്കുകയുംചെയ്തു. പൊതുഅവധികളില്‍ ഫാം തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?