മൂന്നാറില്‍ 8.185 കിലോഗ്രാം വയ്‌ക്കോല്‍ കറുപ്പുമായി യുവാവ് പിടിയില്‍   

മൂന്നാറില്‍ 8.185 കിലോഗ്രാം വയ്‌ക്കോല്‍ കറുപ്പുമായി യുവാവ് പിടിയില്‍   

Sep 5, 2026 - 17:20
 0
മൂന്നാറില്‍ 8.185 കിലോഗ്രാം വയ്‌ക്കോല്‍ കറുപ്പുമായി യുവാവ് പിടിയില്‍    
This is the title of the web page

ഇടുക്കി: മൂന്നാറില്‍ 8.185 കിലോഗ്രാം വയ്‌ക്കോല്‍ കറുപ്പുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. ഇടമലകുടി സ്വദേശി മോഹന്‍രാജനാണ് പിടിയിലായത്. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2 മാസങ്ങളായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വൈക്കോല്‍ കറുപ്പ് എന്ന ലഹരിപദാര്‍ഥം  തേനിയില്‍ നിന്നുമാണ് മൂന്നാറിലും ഇടമലക്കുടിയിലും എത്തിച്ചത്. കേരളത്തില്‍ ആദ്യമായാണ് വയ്‌ക്കോല്‍ കറുപ്പുമായി ഒരാള്‍ അറസ്റ്റിലാകുന്നത്. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്‍ എസ്, ദേവികുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നെബു, പ്രവന്റ്‌റീവ് ഓഫീസര്‍ അനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജേഷ്, സുജിന്‍, പ്രവീണ്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമ്യ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍മാരായ ശരത്, അമല്‍ ഷാജി എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow