മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളില്‍ കുറിഞ്ഞി വസന്തം
മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളില്‍ കുറിഞ്ഞി വസന്തം
ഇടുക്കി: മൂന്നാറില്‍ വീണ്ടും നീലക്കുറിഞ്ഞി പൂക്കാലം. ചൊക്രമുടിക്ക് പിന്നാലെ മാട്ടുപ്പെട്ടി, കൊറണ്ടിക്കാട് മലനിരകളിലും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുലഞ്ഞു. 1800 മീറ്ററോളം ഉയരത്തിലുള്ള മലമുകളില്‍ വിരിഞ്ഞിരിക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് പൂക്കള്‍ വ്യാപകമായി കാണുന്നത്. മുതിര്‍ന്നവര്‍ക്ക് 500 രൂപയും കുട്ടികള്‍ക്ക് 250 രൂപയുമാണ് പ്രവേശന ഫീസ്. എട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മാട്ടുപ്പെട്ടി റോഡിലെ ഗ്രഹാംസ് ലാന്‍ഡിലെ ചായബസാര്‍ ഭാഗത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്. ഇവിടെനിന്ന് കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് ഉപയോഗിച്ച് കൊറണ്ടിക്കാട് പോയിന്റിലെത്താം. കൊറണ്ടിക്കാട് പോയിന്റില്‍ എത്തിയാല്‍ പിന്നെ ഏകദേശം ഒന്നര കിലോമീറ്റര്‍ മലകയറ്റമുണ്ട്. ട്രക്കിങ് കഴിഞ്ഞ് മുകളിലെത്തുമ്പോഴാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന മലനിരകള്‍ കാണാന്‍ കഴിന്നത്.
What's Your Reaction?