പള്ളിവാസല്‍ രണ്ടാം മൈലിനുസമീപം വിള്ളല്‍: ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു  

പള്ളിവാസല്‍ രണ്ടാം മൈലിനുസമീപം വിള്ളല്‍: ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു  

Sep 11, 2026 - 17:46
 0
പള്ളിവാസല്‍ രണ്ടാം മൈലിനുസമീപം വിള്ളല്‍: ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു   
This is the title of the web page

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ പള്ളിവാസല്‍ രണ്ടാം മൈലിനുസമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. ദേശീയപാതയുടെ നിര്‍മാണം പുരോഗമിക്കുന്ന കരടിപ്പാറക്കുസമീപമാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ പ്രദേശത്തുകൂടിയുള്ള ഗതാഗതത്തിന്  നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതുവഴി കടന്നുപോകരുതെന്ന് അറിയിപ്പുണ്ട്. രാത്രികാലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചെറുവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിമാലി ഭാഗത്തുനിന്ന് മൂന്നാര്‍ മേഖലയിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇരുട്ടുകാനത്തുനിന്ന് തിരിഞ്ഞ് ആനച്ചാല്‍ വഴി മൂന്നാറിലേക്ക് പോകണം. മൂന്നാറില്‍നിന്ന് വരുന്ന വാഹനങ്ങള്‍ രണ്ടാം മൈലില്‍നിന്ന് തിരിഞ്ഞ് ആനച്ചാല്‍ വഴി അടിമാലി ഭാഗത്തേക്ക് പോകണം. വരുന്ന വാഹനങ്ങളെ  കാര്യക്ഷമമായി നിയന്ത്രിച്ച് വഴി തിരിച്ചു വിടുന്നതിനായി ഇരുട്ടുകാനത്തും രണ്ടാംമൈലിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചും തൊഴിലാളികളെ നിര്‍ത്തി വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്. ഈ ഭാഗത്ത് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ നിയന്ത്രണം ഉണ്ടാകും. ഇനിയും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow