കാട്ടാനപ്പേടിയില്‍ പരീക്ഷയെഴുതി മൂന്നാര്‍ ഗൂഡാര്‍വിള ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 

കാട്ടാനപ്പേടിയില്‍ പരീക്ഷയെഴുതി മൂന്നാര്‍ ഗൂഡാര്‍വിള ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 

Mar 4, 2025 - 20:10
 0
കാട്ടാനപ്പേടിയില്‍ പരീക്ഷയെഴുതി മൂന്നാര്‍ ഗൂഡാര്‍വിള ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 
This is the title of the web page

ഇടുക്കി: മൂന്നാര്‍ ഗൂഡാര്‍വിള ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കാട്ടാനപ്പേടിയിലാണ്. പടയപ്പയടക്കമുള്ള കാട്ടാന കൂട്ടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌കൂള്‍ പരിസരത്ത് തമ്പടിച്ചിരിക്കുന്നതാണ് ആശങ്കയ്ക്ക് കാരണം. എസ്എസ്എല്‍സി പരീക്ഷ നടന്ന തിങ്കളാഴ്ച പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണമുണ്ടായിരുന്നു. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികളും അധ്യാപകരുമുള്ളപ്പോള്‍ അപ്രതീക്ഷിതമായി കാട്ടാനകള്‍ ഇവിടേക്കെത്തിയാല്‍  അത് വലിയ അപകടത്തിന് കാരണമാകും. ഈ പ്രദേശത്ത് തമ്പടിച്ചിട്ടുള്ള ആനകളെ വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

What's Your Reaction?

like

dislike

love

funny

angry

sad

wow