കൊടുംവേനല്‍: ജില്ലയിലെ ജലസ്രോതസുകളില്‍ ജലനിരപ്പ് താഴുന്നു
കൊടുംവേനല്‍: ജില്ലയിലെ ജലസ്രോതസുകളില്‍ ജലനിരപ്പ് താഴുന്നു

ഇടുക്കി: കൊടുംവേനല്‍ ആരംഭിച്ചതോടെ ജില്ലയിലെ ജലസ്രോതസുകളില്‍ ജലനിരപ്പ് താഴുന്നു. ചീയപ്പാറ, വാളറ അടക്കമുള്ള വെള്ളച്ചാട്ടങ്ങള്‍ വറ്റി തുടങ്ങി. ഇത് ജില്ലയിലേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. വെള്ളച്ചാട്ടങ്ങള്‍ക്കരികില്‍ കച്ചവടം നടത്തിയിരുന്ന വ്യാപാരികളും ഇതോടെ പ്രതിസന്ധിയിലായി. സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്താതായതോടെ വരുമാനത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. വഴിയോര വില്‍പ്പന നടത്തിയിരുന്ന ചിലര്‍ കച്ചവടം നിര്‍ത്തി മറ്റുജോലികള്‍ക്ക് പോയിക്കഴിഞ്ഞു. ഇനിയും പൂര്‍ണമായി വറ്റാത്ത വെള്ളച്ചാട്ടങ്ങളാണ് സഞ്ചാരികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം. വെള്ളത്തില്‍ ഇറങ്ങാനും ചിത്രങ്ങള്‍ പകര്‍ത്താനും സൗകര്യമുള്ളിടത്ത് യഥേഷ്ടം ഇറങ്ങി സമയം ചെലവഴിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയുമാണ് സഞ്ചാരികള്‍ മടങ്ങുന്നത്. അയല്‍ ജില്ലകളെ അപേക്ഷിച്ച് പകല്‍ ചൂടിന് ഇടുക്കിയില്‍ കുറവുണ്ട്. രാത്രികാലത്ത് അന്തരീക്ഷ താപനില താഴുന്നത് ആശ്വാസകരമാണ്. വലിയ തിരക്കില്ലെങ്കിലും ജില്ലയിലേയ്‌ക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ ഒന്ന് ഇതുതന്നെയാണ. വേനല്‍ മഴ എത്താന്‍ വൈകിയാല്‍ പൂര്‍ണമായി വരളാത്ത വെള്ളച്ചാട്ടങ്ങളടക്കം കൂടുതല്‍ ശോഷിക്കുന്ന സ്ഥിതിയുണ്ടാകും.
What's Your Reaction?






