കനത്ത മഴ: നെടുങ്കണ്ടം ശൂലപ്പാറയില്‍ 4 ഏക്കര്‍ കൃഷി ഭൂമി ഒലിച്ചുപോയി
കനത്ത മഴ: നെടുങ്കണ്ടം ശൂലപ്പാറയില്‍ 4 ഏക്കര്‍ കൃഷി ഭൂമി ഒലിച്ചുപോയി
ഇടുക്കി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നെടുങ്കണ്ടം ശൂലപ്പാറയില്‍ 4 ഏക്കര്‍ കൃഷി ഭൂമി ഒലിച്ചുപോയി. കരിന്തരിക്കല്‍ ദിവാകരന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നശിച്ചത്. ആയിരത്തിലേറെ ഏലച്ചെടികളും നശിച്ചു. വിളവെടുപ്പിന് പാകമായി നിന്നിരുന്ന ചെടികളാണ് നശിച്ചത്. മണ്ണൊലിച്ച് പോയതിനാല്‍ സ്ഥലം പൂര്‍ണമായും കൃഷി യോഗ്യമല്ലാതായി മാറി. മഴ ആയിരുന്നതിനാല്‍ ദിവാകരന്‍ ഇവിടേയ്ക്ക് പോയിരുന്നില്ല. ഞായറാഴ്ച സ്ഥലത്തെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
What's Your Reaction?