തങ്കമണി സെന്റ് തോമസ് സ്‌കൂള്‍ പോളിങ് ബൂത്തില്‍
തങ്കമണി സെന്റ് തോമസ് സ്‌കൂള്‍ പോളിങ് ബൂത്തില്‍

ഇടുക്കി: പൊതുതിരഞ്ഞെടുപ്പ് മാതൃകയില്‍ തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തുകളില്‍ മാതൃക ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി. പൊതു തിരഞ്ഞടുപ്പിന്റെ നടപടിക്രമങ്ങളും രീതികളും മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു. ആദ്യഘട്ടം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. തുടര്‍ന്ന് മത്സരിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളില്‍ നിന്ന് നാമനിര്‍ദേശപത്രിക ക്ഷണിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രികകള്‍ സ്വീകരിച്ചു. പിന്നീട് മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടി നടത്തി. തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് ഉദ്യോഗസ്ഥരായതും വിദ്യാര്‍ഥികള്‍ തന്നെ. ചെയര്‍മാനായി പത്താം ക്ലാസ് വിദ്യാര്‍ഥി ആശിഷ് സോജന്‍, ലീഡറായി പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിനി ശാലിനി എല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, അധ്യാപകരായ ജിജി തോമസ്, സോജി സേവ്യര്‍, അനില്‍ കെ ഫ്രാന്‍സിസ്, തോമസ് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






