ബൈസൺവാലിയിൽ കാൽവഴുതി തോട്ടിൽവീണ് അതിഥി തൊഴിലാളി മരിച്ചു
ബൈസൺവാലിയിൽ കാൽവഴുതി തോട്ടിൽവീണ് അതിഥി തൊഴിലാളി മരിച്ചു

ഇടുക്കി: പശ്ചിമ ബംഗാൾ സ്വദേശി രാജു സാഹു ആണ് മരിച്ചത്. ബൈസൺവാലി നെല്ലിക്കാട് ഭാഗത്താണ് സംഭവം. ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞുവരുന്നതിനിടയിൽ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഷാലറ്റ് എന്നയാളുട ഏലത്തോട്ടത്തിലെ ജോലിക്കാരനാണ് രാജു. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
What's Your Reaction?






