ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂള്‍ അധ്യാപിക ലാലി സെബാസ്റ്റ്യന് ഗുരുശ്രേഷ്ഠ പുരസ്‌കാരം
ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂള്‍ അധ്യാപിക ലാലി സെബാസ്റ്റ്യന് ഗുരുശ്രേഷ്ഠ പുരസ്‌കാരം

ഇടുക്കി: അഖിലേന്ത്യ അവാര്‍ഡ് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കേരളാഘടകം ഏര്‍പ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരം ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂള്‍ അധ്യാപിക ലാലി സെബാസ്റ്റ്യന് ലഭിച്ചു. സംസ്ഥാനത്തെ 25 അധ്യാപകര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. അധ്യാപനത്തോടൊപ്പം സാമൂഹിക മേഖലകളിലെ ഇടപെടലുകളും സംഭാവനയും പരിഗണിച്ചാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. തൊടുപുഴ ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരം സമ്മാനിച്ചു.
What's Your Reaction?






