അഞ്ചുരുളിയിലെ വൈദ്യുതി വിച്ഛേദിക്കല്‍: കോവില്‍മല കര്‍ഷക അതിജീവന സംരക്ഷണ സമിതി ഉപരോധ സമരം നടത്തി
അഞ്ചുരുളിയിലെ വൈദ്യുതി വിച്ഛേദിക്കല്‍: കോവില്‍മല കര്‍ഷക അതിജീവന സംരക്ഷണ സമിതി ഉപരോധ സമരം നടത്തി
ഇടുക്കി: അഞ്ചുരുളിയിലെ 24 കുടുംബങ്ങളെ കുടിയിറക്കാന്‍ വനംവകുപ്പ് സ്വീകരിച്ച നടപടിക്കെതിരെ കോവില്‍മല കര്‍ഷക അതിജീവന സംരക്ഷണ സമിതി ഉപരോധം സമരം നടത്തി. സമിതി പ്രസിഡന്റ് ഒ എസ് ദിലീപ് ഉദ്ഘാടനം ചെയ്തു. അഞ്ചുരുളിയില്‍ കാലങ്ങളായി താമസിച്ചുവരുന്ന കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കമാണ് വനംവകുപ്പ് നടത്തുന്നതെന്നും ഇതിന് മുന്നോടിയായിട്ടാണ് വൈദ്യുതി ബന്ധം വിഛേദിക്കാന്‍ കത്ത് നല്‍കിയതെന്നുമാണ് ആരോപണം. വനം വകുപ്പിന്റെ കര്‍ഷകദ്രോഹ നടപടിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ആരംഭിച്ച സംഘടനയാണ് കോവില്‍മല കര്‍ഷക അതിജീവന സംരക്ഷണ സമിതി. ചാക്കോ ജോസഫ് ഇല്ലിക്കല്‍, വിജയല്‍ പുല്ലൂര്‍, ലൈലാമ മുറിഞ്ഞ കല്ലില്‍, ജോസ് മറ്റപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?