ഭൂനിയമ ഭേദഗതി: വീടുകള്‍ ക്രമവല്‍ക്കരിക്കണമെന്ന നിര്‍ദേശം മലയോര ജനതയെ രണ്ടാംകിട പൗരന്‍മാരാക്കുന്നത്: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
ഭൂനിയമ ഭേദഗതി: വീടുകള്‍ ക്രമവല്‍ക്കരിക്കണമെന്ന നിര്‍ദേശം മലയോര ജനതയെ രണ്ടാംകിട പൗരന്‍മാരാക്കുന്നത്: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടപ്രകാരം വീടുകള്‍ ചട്ടലംഘനമാണെന്നും ക്രമവല്‍ക്കരിക്കണമെന്നുമുള്ള നിര്‍ദേശം മലയോര ജനതയെ രണ്ടാംകിട പൗരന്‍മാരാക്കുന്നതാണെന്നും ഈ നിര്‍ദേശം പിന്‍വലിക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. അപേക്ഷാ ഫീസും മുദ്രപത്രത്തിന്റെ വിലയുമടച്ച് ക്രമവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പട്ടയഭൂമിയില്‍ വീടുകള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന് കോടതിയും പറഞ്ഞിട്ടില്ല. കാര്‍ഷിക ആവശ്യത്തിന് പതിച്ച് നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത് പട്ടയ ലംഘനമാണെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് നിലവിലുള്ളത്. റിസോര്‍ട്ട് നിര്‍മാണത്തിന് നിരോധന ഉത്തരവ് നല്‍കിയതിനെതിരെ 2016 ഒക്ടോബറില്‍ നല്‍കിയ കേസുകളിലാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വ. ജനറല്‍ രഞ്ജിത്ത് തമ്പാന്‍ 1964 ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയഭൂമിയില്‍ കൃഷിചെയുന്നതിനും വീട് നിര്‍മാണത്തിനും മാത്രമാണ് അനുമതിയുള്ളതെന്നും അല്ലാതെയുള്ള നിര്‍മാണങ്ങള്‍ നിയമവിരുദ്ധമാണെന്നും നിലപാട് സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് പട്ടയവ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മാണം പാടില്ലെന്ന് കോടതി ഉത്തരവിട്ടത്. ഈ കോടതി വിധിയെ തുടര്‍ന്നാണ് ജില്ലയില്‍ ഭൂപതിവ് നിയമം ലംഘിച്ചുള്ള നിര്‍മാണം പാടില്ലെന്ന ഉത്തരവ് 2019 സെപ്റ്റംബര്‍ 22ന് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയത്. തുടര്‍ന്നാണ് ജില്ലയില്‍ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നത്.
സ്വന്തം സര്‍ക്കാരിന്റെ വീഴ്ച്ച കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ കോടതി 1 ഉത്തരവിന്റെ പേരിലാക്കി രക്ഷപെടാനാണ് സിപിഎം ജില്ലാ സെക്രട്ടറിയടക്കമുള്ള ഇടതു നേതാക്കളുടെ നീക്കം. പട്ടയഭൂമിയിലുള്ള വീട് അടക്കമുള്ള എല്ലാ നിര്‍മ്മാണങ്ങളും ക്രമവല്‍ക്കരിക്കണമെന്ന ചട്ട ഭേദഗതിയിലെ നിര്‍ദേശവും കോടതി. ഉത്തരവിന്റെ പേരിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ആറര പതിറ്റാണ്ടായി ജില്ലയിലുള്ള നിര്‍മ്മാണങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാദം തെറ്റാണ്. ഇല്ലാത്ത കോടതി ഉത്തരവിന്റ പേരില്‍ ചട്ടഭേദഗതിയുടെ മറവില്‍ നടക്കുന്ന കൊള്ളയടിയെ ന്യായികരിക്കാനുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ നീക്കം വിലപോവില്ല. ഹൈക്കോടതി
ജില്ലയില്‍ നിലവിലുള്ള ഭൂ പ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ നിലവിലെ ചട്ടഭേദഗതി കൊണ്ട് കഴിയില്ല. നിര്‍മാണ നിരോധനം പടി തുടരും. ദൂരന്തനിവാരണ നിയമപ്രകാരം നിര്‍മ്മാണ നിയന്ത്രണമുള്ള 13 പഞ്ചായത്തുകളിലെ നിര്‍മ്മാണങ്ങളും നിയമവിരുദ്ധമായി തുടരും. മുന്‍പ് എല്ലാ അനുമതിയും വാങ്ങി അന്ന് അടക്കേണ്ട ഫീസും അടച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നമ്പര്‍ ലഭിച്ച് നിലവില്‍ നികുതിയടച്ച് ഒരു പ്രശ്നങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവല്‍കരിക്കാന്‍ പറയുന്നതല്ലാതെ ജില്ലയിലെ ഇപ്പോള്‍നിലനില്‍ക്കുന്ന ഭൂപ്രശ്ങ്ങള്‍
പരിഹരിക്കാന്‍ എന്ത് നിര്‍ദേശങ്ങളാണ് ചട്ട ഭേദഗതിയിലുള്ളതെന്ന് ഇടതു നേതാക്കള്‍ കട്ടപ്പനയിലേതടക്കമുള്ള ഷോപ്പ് സൈറ്റുകളുടെ വിതരണത്തെ വ്യക്തമാക്കണം. ചട്ടഭേദഗതി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ജനങ്ങളെ പതിറ്റാണ്ടുകളായി താമസിക്കുന്ന വീടുകള്‍ ചട്ടലംഘനമാക്കി കൊള്ളയടിക്കുന്ന ഓണസമ്മാനത്തിലും നല്ലത് ജില്ലയിലെ ജനങ്ങളെ പാതാളത്തിലേക്ക് ചവിട്ടി താഴുത്തുന്നതായിരുന്നന്നെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മനസിലാക്കണം.
പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മ്മാണം തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. 13 പഞ്ചായത്തുകളില്‍ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണം. ഏലം പട്ടയ ഭൂമിയിലെ നിര്‍മ്മാണ നിരോധനം. 1964 ലെ ഭൂ പതിവ് നിയമ പ്രകാരമുള്ള പട്ടയ വിതരണം തടഞ്ഞ ഹൈക്കോടതി വിധി, സി എച്ച് ആറിലെ പട്ടയ വിതരണം തടഞ്ഞ സുപ്രീം കോടതി വിധി, ഈ കേസുകള്‍ നടത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ച്ച. വ്യാപാരസ്ഥാപനങ്ങള്‍, മൂന്ന് ചെയിന്‍, 10 ചെയിന്‍ മേഖല, ലാന്‍ഡ് രജിസ്റ്ററില്‍ ഏലം കൃഷിയെന്ന് രേഖപ്പെടുത്തിയതിന്റെ പേരില്‍ പട്ടയം നല്‍കാത്ത വിഷയങ്ങള്‍, ഹില്‍മെന്‍ സെറ്റില്‍മെന്റുകളിലെ പട്ടയ വിഷയങ്ങള്‍, പഴയ റിസര്‍വ് വനത്തിന്റെ വിഞ്ജാപനത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ പട്ടയ കൈവശഭൂമിയില്‍ വനം വകുപ്പ് അവകാശം സ്ഥാപിക്കുന്നത്. കൃഷി ഭൂമിയുള്‍പ്പടെ ഇരുപത്തി രണ്ടായിരം ഹെക്ടര്‍ ഭൂമി പുതിയതായി സംരക്ഷിത വനമാക്കി മാറ്റിയത്. എന്നീ ജില്ലയെ ബാധിക്കുന്ന അടിസ്ഥാന ഭൂ പ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെയാണ് ജില്ലയിലെ ഭൂ പ്രശ്നങ്ങളെല്ലാം ശാശ്വതമായി പരിഹരിച്ചുവെന്ന കള്ളപ്രചാരണവുമായി മുഖ്യമന്ത്രിയും ഇടതുനേതാക്കളും രംഗത്ത് വരുന്നത്. ജില്ലയിലെ വിഷയങ്ങളെ പോലും കൃത്യമായി പഠിക്കാതെ പ്രസ്താവന നടത്തുന്ന സിപിഎം ജില്ലാ സെക്രട്ടറി ജനങ്ങളോട് മാപ്പ് പറയണം. പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മ്മാണങ്ങള്‍ വാല്യൂവിന്റെ അടിസ്ഥാനത്തിലും വീടുകള്‍ അപേക്ഷ ഫിസും മുദ്രപത്രത്തിന്റെ വിലയും ഈടാക്കി ക്രമവല്‍ക്കരിക്കാനുള്ളതടക്കമുള്ള ജനദ്രോഹമായ ചട്ട ഭേദഗതി പിന്‍വലിക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

