സംസ്കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം ചെയർമാനായി ഷാജി വെള്ളംമാക്കൽ ചുമതലയേറ്റു

സംസ്കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം ചെയർമാനായി ഷാജി വെള്ളംമാക്കൽ ചുമതലയേറ്റു

Oct 9, 2026 - 11:49
 0
സംസ്കാര സാഹിതി ഇടുക്കി നിയോജക മണ്ഡലം ചെയർമാനായി ഷാജി വെള്ളംമാക്കൽ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: കോൺഗ്രസിന്റെ കലാ–സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ഇടുക്കി നിയോജക മണ്ഡലം ചെയർമാനായി ഷാജി വെള്ളംമാക്കൽ ചുമതലയേറ്റു. എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി യോഗം ഉദ്ഘാടനംചെയ്തു. കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷനായി. റോയി കെ പൗലോസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സിജോ പുല്ലൻ ചുമതല കൈമാറ്റം നിർവഹിച്ചു. ​കെപിസിസി സെക്രട്ടറി തോമസ് രാജൻ, ഡിസിസി ഭാരവാഹികളായ ജോർജ് ജോസഫ് പടവൻ, അഡ്വ. കെ ജെ ബെന്നി, മനോജ്‌ മുരളി, വാത്തിക്കുടി പഞ്ചായത്ത്‌ പ്രസിഡന്റ് വിനോദ് ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, സാജു കാരക്കുന്നേൽ, നഗരസഭ വൈസ് ചെയർപേഴ്സൻ ലീലാമ്മ ബേബി, ഷിനു ഫിലിപ്പ്, ജോസഫ് മാണി, വി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow