റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കര സ്‌നേഹവീട് കൈമാറി
റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കര സ്‌നേഹവീട് കൈമാറി
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കര നിര്‍മിച്ചുനല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ദാനം നടന്നു. മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് താക്കോല്‍ കൈമാറി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടു വീടുകളാണ് ക്ലബ് നിര്‍മിച്ചുനല്‍കിയത്. പ്രസിഡന്റ് ജോസുകുട്ടി മാത്യു പയ്യെലുമുറിയില്‍ അധ്യക്ഷനായി. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂനസ് സിദ്ദിഖ്, അസിസ്റ്റന്റ് ഗവര്‍ണര്‍ സജോ ജോസഫ്, സ്‌പൈസ്‌സിറ്റി മുന്‍ പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തില്‍, ക്ലബ് ഭാരവാഹികളായ സുധീഷ് കുമാര്‍, രാകേഷ് രാജന്‍, ബെന്നി ഇലവുംമൂട്ടില്‍, പ്രവീണ്‍ ലാല്‍, സാബു കെ തോമസ്, അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ ട്രസ്റ്റ് ചെയര്‍മാന്‍ സാബു കുറ്റിപാലക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?