
ഇടുക്കി: ചെറുതോണി മക്കുവള്ളിയില്‍ മൂന്നുവയസുകാരിയെ സിംഹവാലന്‍ കുരങ്ങ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുരങ്ങ് കുട്ടിയുടെ ദേഹമാസകലം മാന്തി പരിക്കേല്‍പ്പിച്ചു. കുട്ടി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.