തോപ്രാംകുടി സ്‌കൂളില്‍ പൂന്തോട്ടം തയ്യാറാക്കി കട്ടപ്പന ഓക്‌സീലിയം എന്‍എസ്എസ് യൂണിറ്റ്
തോപ്രാംകുടി സ്‌കൂളില്‍ പൂന്തോട്ടം തയ്യാറാക്കി കട്ടപ്പന ഓക്‌സീലിയം എന്‍എസ്എസ് യൂണിറ്റ്

ഇടുക്കി: തോപ്രാംകുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് നടത്തി. സ്‌കൂള്‍ വളപ്പില്‍ കാടുപിടിച്ച് കിടന്ന സ്ഥലം വെട്ടിത്തെളിച്ച് വിദ്യാര്‍ഥികള്‍ സ്‌നേഹരാമം എന്ന പേരില്‍ പൂന്തോട്ടം നിര്‍മിച്ചു. വാത്തിക്കുടി പഞ്ചായത്തംഗം
ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഓക്‌സീലിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സോഫി ജോസഫ്, പ്രോഗ്രാം ഓഫീസര്‍ രജീഷ് ടി രാജു, ഷിബിന്‍ തോമസ്, ജോസ് അബ്രഹാം, സിസ്റ്റര്‍ സാലി അബ്രഹാം, അനുമോള്‍ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






