മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മലമുകളില്‍ നിന്ന് പാറക്കല്ല് പതിച്ചു

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മലമുകളില്‍ നിന്ന് പാറക്കല്ല് പതിച്ചു

Jul 2, 2025 - 14:40
 0
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മലമുകളില്‍ നിന്ന് പാറക്കല്ല് പതിച്ചു
This is the title of the web page

ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും പാറക്കല്ല് പതിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് പാതയോരത്തെ തിട്ടയില്‍നിന്ന് വന്‍ പാറക്കല്ല് റോഡിലേക്ക് പതിച്ചത്. രാത്രിയായതിനാല്‍ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതിനാലും അപകടം ഒഴിവായി. മഴക്കാലം ശക്തിയാര്‍ജ്ജിച്ചതോടെ ഗ്യാപ്പ് റോഡില്‍ പലയിടത്തും പാതയോരത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ ഉറവച്ചാലുകള്‍ രൂപം കൊണ്ട് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഈ ഭാഗങ്ങളില്‍ നിന്നും പാറക്കല്ലുകള്‍ അടര്‍ന്ന് വീഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഗ്യാപ്പ് റോഡിലേക്ക് മലമുകളില്‍ നിന്ന് പാറക്കല്ലുകള്‍ അടര്‍ന്ന് വീഴുന്നത് ആവര്‍ത്തിക്കുകയാണ്. പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങള്‍ ഒഴിവാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow