എഐടിയുസി കട്ടപ്പന ഭൂമി പതിവ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
എഐടിയുസി കട്ടപ്പന ഭൂമി പതിവ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐടിയുസിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ടി ആര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കുടിശീക പെന്‍ഷനുകള്‍ ഓണത്തിന് മുമ്പ് വിതരണം ചെയ്യുക, നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് മിനിമം ബോണസ് 3000 രൂപ ഓണത്തിനു മുമ്പ് അനുവദിക്കുക, പെന്‍ഷന്‍ തുക ആറായിരം രൂപയായി ഉയര്‍ത്തുക, മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, സെസ് പിരിവ് രണ്ട് ശതമാനമാക്കി ഉയര്‍ത്തി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുക, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയെ സര്‍ക്കാര്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. വൈസ് പ്രസിഡന്റ് സജി വേമ്പള്ളി അധ്യക്ഷനായി. സംസ്ഥാന കൗണ്‍സിലംഗം പി ജെ റെജി, യൂണിയന്‍ സെക്രട്ടറി രഘു കുന്നുംപുറം, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ എം ജെ വര്‍ഗീസ്, ജിത്ത് വെളുത്തേടത്ത് എന്നിവര്‍ സംസാരിച്ചു. ഏ. മോഹനന്‍, കെ ജെ സ്‌കറിയ, ലീലാമ്മ വിജയപ്പന്‍, മറിയാമ്മ വര്‍ഗീസ്, സുമ തങ്കപ്പന്‍, വര്‍ഗീസ് മാത്യു, റോസമ്മ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






