വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 47-ാമത് വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ലില്ലി ടീച്ചറിന് യാത്രയയപ്പും നടന്നു. ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ മോണ്‍. അബ്രാഹം പുറയാറ്റിന്റെ അധ്യക്ഷനായി. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോര്‍ജ് തകിടിയേല്‍ ഫോട്ടോ അനാഛാദനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി പ്രൊഫിഷന്‍സി എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. കൗണ്‍സിലര്‍ ബീന സിബി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് വിനോദ് തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?