വീണ്ടും ജീവനെടുത്ത് കാട്ടാന: മറയൂരിൽ വനത്തിൽ ഫയർലൈൻ തെളിക്കാൻ പോയയാൾ കൊല്ലപ്പെട്ടു
വീണ്ടും ജീവനെടുത്ത് കാട്ടാന: മറയൂരിൽ വനത്തിൽ ഫയർലൈൻ തെളിക്കാൻ പോയയാൾ കൊല്ലപ്പെട്ടു

ഇടുക്കി: മറയൂരിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ചമ്പക്കാട്ടിൽ വിമൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് വനത്തിനുള്ളിലേക്ക് പോയത്. തീ പടരാതിരിക്കാനുള്ള ഫയർലൈൻ വെട്ടിത്തെളിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം. വിമൽ ഒഴികെ എട്ട് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം.
What's Your Reaction?






