കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണം: ഹെവി വെഹിക്കിള്‍ സ്റ്റോപ്പര്‍ നിര്‍മാണം പൂര്‍ത്തിയായി
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് നവീകരണം: ഹെവി വെഹിക്കിള്‍ സ്റ്റോപ്പര്‍ നിര്‍മാണം പൂര്‍ത്തിയായി
ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ നടത്തുന്ന ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഹെവി വെഹിക്കിള്‍ സ്റ്റോപ്പറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആളുകള്‍ ബസ് കാത്തുനില്‍ക്കുന്ന ഇരിപ്പിടത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബസ് സ്റ്റാന്‍ഡിനുള്ളിലെ ഷോപ്പിങ് കോംപ്ലക്‌സിന്റെ റൂഫിങ,് പെയിന്റിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം. കൂടാതെ മുഴുവന്‍ സമയം സെക്യൂരിറ്റിയെ നിയമിക്കുന്നതും നഗരസഭയുടെ പരിഗണനയിലാണ്. ഇടശേരി ജംഗ്ഷന്‍ ഭാഗത്ത് സഗരസഭ വക ബസ് സ്റ്റാന്‍ഡ് എന്ന് ആലേഖനം ചെയ്ത കമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിനുള്ളില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് ഭാഗങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങളും ഉടന്‍ പൂര്‍ത്തിയാക്കും.
What's Your Reaction?