ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന : കോണ്‍ഗ്രസ് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന : കോണ്‍ഗ്രസ് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

ഇടുക്കി: ആരോഗ്യമേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥക്കുമെതിരെ കോണ്‍ഗ്രസ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മിറ്റികള്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ധര്‍ണ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് പറയുന്ന സര്‍ക്കാര്‍ നിലവിലെ കേരളത്തിലെ ആരോഗ്യ മേഖലയുടെ സാഹചര്യം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്കുപോയത് കേരളത്തിലെ ആരോഗ്യ മേഖലയെ വിശ്വാസമില്ലാത്തതിനാലാണന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രി മുമ്പില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. ഇത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോര്‍ജ്, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു, സിജു ചക്കുമുട്ടില്‍, മനോജ് മുരളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






