ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പുളിയന്‍മല കാര്‍മല്‍ സ്‌കൂളിന് മികച്ച വിജയം
ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പുളിയന്‍മല കാര്‍മല്‍ സ്‌കൂളിന് മികച്ച വിജയം
ഇടുക്കി: ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനവുമായി പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. വിവിധ ഇനങ്ങളിലായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മെഡലുകള്‍ സ്വന്തമാക്കി. ജില്ലാതലത്തില്‍ നടന്ന മത്സരത്തില്‍ 500 മീറ്റര്‍ വിഭാഗത്തില്‍ അഭിനന്ദ് രതീഷ് വെള്ളി മെഡല്‍ നേടി. സഹോദരന്‍ ആദിത്യ രതീഷ് 200, 500, 1000 മീറ്റര്‍ വിഭാഗങ്ങളില്‍ വെങ്കല മെഡലുകള്‍ കരസ്ഥമാക്കി. റോഡ് സ്‌കേറ്റിങ് 1 ലാപ് വിഭാഗത്തില്‍ ആരുഷ് ദാസ് വെങ്കല മെഡല്‍ നേടി. വിജയികളായ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതരും അധ്യാപകരും അഭിനന്ദിച്ചു.
What's Your Reaction?