മുഖ്യമന്ത്രി വി ഡി സതീശന് 25ന് കട്ടപ്പനയില്‍ സ്വീകരണം

മുഖ്യമന്ത്രി വി ഡി സതീശന് 25ന് കട്ടപ്പനയില്‍ സ്വീകരണം

Sep 23, 2026 - 17:28
 0
മുഖ്യമന്ത്രി വി ഡി സതീശന് 25ന് കട്ടപ്പനയില്‍ സ്വീകരണം
This is the title of the web page

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശന്‍ 25ന് ജില്ലയിലെത്തും. രാവിലെ 11ന് കലക്ട്രേറ്റില്‍ ഉന്നതതല യോഗത്തിലും ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന ഹില്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ വിവിധ സാമൂഹ്യ, സന്നദ്ധ, സാമുദായിക സംഘടനാ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. തുടര്‍ന്ന് കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കും.
കെട്ടിടനിര്‍മാണ നിരോധനം, ക്രമവല്‍ക്കരണ ചട്ടങ്ങള്‍, പട്ടയ പ്രശ്‌നങ്ങള്‍, റവന്യൂ ഭൂമി വനഭൂമിയാക്കിയ ഉത്തരവുകള്‍, വന്യമൃഗശല്യം, ടൂറിസം സാധ്യതകള്‍, ഇഎസ്എ പ്രശ്‌നങ്ങള്‍ എന്നിവ  ഉദ്യോഗസ്ഥരുമായും സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്ത് പരിഹാരം പ്രഖ്യാപിക്കുന്നതിനാണ് സന്ദര്‍ശനം. പൊതുസമ്മേളനത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനാകും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണവും ഡീന്‍ കുര്യാക്കോസ് എംപി ആമുഖ പ്രഭാഷണവും നടത്തും. യുഡിഎഫ് കണ്‍വീനര്‍ എം ജെ ജേക്കബ്, എംഎല്‍എമാരായ റോയി കെ പൗലോസ്, അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ് രാജ, മുന്‍ എംഎല്‍എ ഇ എം. ആഗസ്തി, അഡ്വ. എസ് അശോകന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ജി വര്‍ഗീസ്, സുരേഷ് ബാബു, സാം ജോര്‍ജ്, പി സി ജയന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോയി വെട്ടിക്കുഴി, അഡ്വ. തോമസ് പെരുമന, അഡ്വ. കെ ജെ ബെന്നി, സിജു ചക്കുംമൂട്ടില്‍, ജോയി കുടക്കച്ചിറ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow