ഓപ്പറേഷന്‍ തൂഫാന്‍: കട്ടപ്പനയില്‍ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി
ഓപ്പറേഷന്‍ തൂഫാന്‍: കട്ടപ്പനയില്‍ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി
ഇടുക്കി: ലഹരിവസ്തുക്കളുടെ ഉപയോഗവും കടത്തും തടയുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കട്ടപ്പന ടൗണിലും പരിസര പ്രദേശങ്ങളിലും പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. കട്ടപ്പന ഡിവൈഎസ്പി ഷാജന്‍ വി ടിയുടെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ എ എന്‍ ഷാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ സംശയാസ്പദ മേഖലകള്‍, ആളുകള്‍ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
What's Your Reaction?