ശാന്തിഗ്രാമില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍: ഇരട്ടയാര്‍ സ്വദേശി രാംകുമാറിന്റെ പക്കല്‍നിന്ന് 5 ഗ്രാം പിടികൂടി
ശാന്തിഗ്രാമില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍: ഇരട്ടയാര്‍ സ്വദേശി രാംകുമാറിന്റെ പക്കല്‍നിന്ന് 5 ഗ്രാം പിടികൂടി
ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം അന്തോപ്പിക്കവലയില്‍നിന്ന് 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഉപ്പുകണ്ടം കൊല്ലംപറമ്പില്‍ രാംകുമാര്‍ രവികുമാര്‍(നന്ദു 30) ആണ് പിടിയിലായത്. അന്തോപ്പിക്കവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ വീടിന്റെ സമീപത്തുനിന്ന് തന്നെയാണ് പിടിച്ചെടുത്തത്. ചില്ലറ വില്‍പ്പനക്കായി വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡിലാണ് രാസലഹരി സൂക്ഷിച്ചിരുന്നത്. ചെറിയ തുകക്ക് ലഭിക്കുന്ന ലഹരിവസ്തു ചെറിയ ഗ്രാമില്‍ പാക്കറ്റുകളാക്കി 3000 രൂപയ്ക്കാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈഎസ്പി എന്നിവരുടെ സ്‌പെഷ്യല്‍ കോഡും, തങ്കമണി എസ്എച്ച്ഒ സുബിന്‍ തങ്കച്ചന്‍, ഡാന്‍സാഫ് ടീം സബ് ഡിവിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
What's Your Reaction?