പൈനാവില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്    

പൈനാവില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്    

Jun 27, 2026 - 17:54
 0
പൈനാവില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്    
This is the title of the web page

ഇടുക്കി: പൈനാവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗരുതരം. മരണാനന്തര ചടങ്ങുകള്‍ക്കായി പോവുകയായിരുന്ന യാത്രാസംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പൈനാവ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കോണ്‍ക്രീറ്റ് റോഡിലൂടെയുള്ള കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് പിന്നോട്ട് ഉരുണ്ട വാഹനം സ്‌കൂള്‍ മുറ്റത്തേക്ക് പതിച്ചു. അപകടസമയത്ത് സ്‌കൂള്‍ കുട്ടികളും ജീവനക്കാരും മുറ്റത്ത് ഉണ്ടായിരുന്നെങ്കിലും വാഹനം വരുന്നത് കണ്ട് ഓടിമാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഉടന്‍തന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പരിക്കേറ്റ മറ്റ് 4 പേരെ  ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow