ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പച്ചക്കറിത്തൈ വിതരണം ചെയ്തു 

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പച്ചക്കറിത്തൈ വിതരണം ചെയ്തു 

Jun 28, 2026 - 12:02
 0
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പച്ചക്കറിത്തൈ വിതരണം ചെയ്തു 
This is the title of the web page

ഇടുക്കി: കാര്‍ഷിക മേഖലയ്ക്കായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹരിതാരവം കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈ വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോള്‍ ജിന്നി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആദ്യഘട്ടം മരിയാപുരം വാഴത്തോപ്പ് പഞ്ചായത്തുകളിലെ കര്‍ഷകസംഘങ്ങള്‍ക്കുള്ള തൈകളുടെ വിതരണമാണ് നടന്നത്. വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി എ ഉലഹന്നാന്‍, സോനാ ട്രീസാ ജോബി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുജിതാ മോള്‍, ബിഡിഒ ഷൗജാമോള്‍ പി കോയ, മറ്റ് അംഗങ്ങളായ കെ കെ സുബി, ബിജു, ടെസി തങ്കച്ചന്‍, പൊതുപ്രവര്‍ത്തകരായ സിപി സലീം, അനില്‍ ആനിക്കനാട്ട്, പി ടി സദാശിവന്‍ കര്‍ഷകസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow